22 February Monday

ഐഎഎസുകാര്‍ക്ക് മിനിമം ധാരണ വേണം; സര്‍ക്കാര്‍ നയത്തിനനുസരിച്ച് തീരുമാനം എടുക്കണം: മേഴ്‌സിക്കുട്ടി അമ്മ

വെബ് ഡെസ്‌ക്‌Updated: Monday Feb 22, 2021

തിരുവനന്തപുരം > കെഎസ്ഐഎന്‍സി എം ഡി എന്‍ പ്രശാന്തിനെതിരെ ആഞ്ഞടിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടി അമ്മ.  ഐഎഎസുകാര്‍ക്ക് മിനിമം ധാരണ വേണം. സര്‍ക്കാര്‍ നയത്തിനനുസരിച്ച് തീരുമാനം എടുക്കണമെന്നും  മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. ആരോട് ചോദിച്ചാണ് തീരുമാനം എടുത്തത്. ഇക്കാര്യം അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മാധ്യമങ്ങള്‍  നുണ പ്രചരിപ്പിക്കുകയാണ്. അസംബ്ലിയില്‍ വെച്ച നയത്തില്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. കേരളത്തിന്റെ തീരം സ്വകാര്യ വ്യക്തിയ്ക്ക് കൈമാറുന്ന പ്രശ്നമില്ല. കേരളതീരം ഒരു കോര്‍പ്പറേറ്റിനും തീറെഴുതില്ലെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ചെയ്ത ഗുണഫലം അനുഭവിക്കുന്നവരാണ് മത്സ്യത്തൊഴിലാളികള്‍.  പ്രതിപക്ഷ നേതാവ് അസംബന്ധം പറയുകയാണെന്നും മന്ത്രി വ്യക്തമാക്കി.






 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top