KeralaLatest NewsNews

മാന്നാറിൽ നിന്ന് തട്ടികൊണ്ടുപോയ യുവതിയെ വടക്കാഞ്ചേരിയിൽ നിന്ന് കണ്ടെത്തി

പാലക്കാട് വടക്കാഞ്ചേരിയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്

ആലപ്പുഴ മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടു പോയ യുവതിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് വടക്കാഞ്ചേരിയിൽ നിന്നാണ് യുവതിയെ കണ്ടെത്തിയത്. സംഭവത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘത്തിന് പങ്കുണ്ടെന്ന് ആരോപണമുയർന്നിരുന്നു. 11 മണിയോടെയാണ് ആലത്തൂർ വടക്കാഞ്ചേരി ദേശീയപാതയിൽ യുവതിയെ കാണുന്നത്. ഈ സമയം യുവതി വീട്ടിലേക്ക് ഫോൺ ചെയ്യാൻ ഒരാളോട് ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് യുവതി നാട്ടുകാരോട് കാര്യങ്ങൾ തുറന്നു പറഞ്ഞു. നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് വടക്കാഞ്ചേരി എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമെത്തി യുവതിയെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു.

പുലർച്ചെ രണ്ടു മണിയോടെയാണ് മാന്നാർ കുഴീക്കാട്ട് വിളയിൽ ബിനോയിയുടെ ഭാര്യ ബിന്ദു(39)വിനെ 20 അംഗ സംഘം തട്ടിക്കൊണ്ടു പോയത്. നാലു ദിവസം മുമ്പാണ് ബിന്ദു ദുബായിൽ നിന്ന് നാട്ടിലെത്തിയത്.

അപ്പോൾ മുതൽ യുവതി സ്വർണക്കടത്ത് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നുവെന്ന് ഭർത്താവും ബന്ധുക്കളും പറയുന്നു. കൊടുവള്ളിയിൽ നിന്നുള്ള ആൾ പല തവണ വീട്ടിലെത്തി സ്വർണം എവിടെയെന്ന് ചോദിച്ചിരുന്നതായും സ്വർണം തന്റെ കൈവശമില്ലെന്നും ആളു മാറിയതാകാമെന്നും ബിന്ദു അറിയിച്ചതായി ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button