KeralaLatest NewsNewsCrime

വാക്കുതർക്കം അവസാനിച്ചത് കൊലപാതകത്തിൽ; ഗൃഹനാഥനെ 22കാരി കുത്തി കൊന്നു

മണ്ണഞ്ചേരി: അയല്‍വാസികള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിൽ വിദ്യാർത്ഥിനിയുടെ കുത്തേറ്റ് ഗൃഹനാഥന്‍ മരിച്ചു. മണ്ണഞ്ചേരി പനയ്ക്കല്‍ പട്ടാട്ടുചിറ കുഞ്ഞുമോന്‍ (48) ആണ് ദാരുണമായി മരിച്ചത്. ആക്രമണത്തില്‍ പരിക്കേറ്റ കുഞ്ഞുമോന്‍റെ ഭാര്യ ബിന്ദു (45), മകള്‍ നയന (19) എന്നിവര്‍ ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് ഉള്ളത്. ഞായറാഴ്ച രാത്രി മണ്ണഞ്ചേരി പഞ്ചായത്ത്‌ 21ാം വാര്‍ഡ് പനമൂട്യായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും കുത്തേറ്റ് വീടിന്‍റെ മുന്നില്‍ വീണു കിടക്കുന്ന കുഞ്ഞുമോനെയാണ് കാണുന്നത്. ബിന്ദുവിന്‍റെ നെഞ്ചിലും നയനയുടെ കൈയ്ക്കുമാണ് കുത്തേറ്റത്. സംഭവത്തിൽ അയല്‍വാസിയായ 22കാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. മണ്ണഞ്ചേരി സി.ഐ. രവി സന്തോഷിന്‍റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button