KeralaLatest NewsNews

നിയമസഭ തെരഞ്ഞെടുപ്പ്; വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടന്നു

കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു റാലി നടന്നത്

നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ നേതൃത്വത്തിൽ ട്രാക്ടർ റാലി നടന്നു. നൂറിലധികം പ്രവർത്തകരാണ് ട്രാക്ടർ റാലിയിൽ പങ്കെടുത്തത്. കനത്ത സുരക്ഷാ ക്രമീകരണങ്ങൾക്കിടെയായിരുന്നു റാലി നടന്നത്. രാജ്യത്ത് കർഷക പ്രക്ഷോഭം ശക്തമാകുമ്പോൾ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് റാലി നടത്തുന്നത്.

റാലിയ്ക്ക് ശേഷം രാഹുൽ ഗാന്ധി കോൺഗ്രസ് പ്രവർത്തകരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയാണ്. ബഫർ സോൺ അടക്കമുള്ള കാര്യങ്ങളും ഇക്കാര്യത്തിൽ പാർലമെന്റിൽ ഉന്നയിച്ച പ്രശ്‌നങ്ങളും അദ്ദേഹം ജനങ്ങളോട് പങ്കുവച്ചു. നാളെ അദ്ദേഹം യുഡിഎഫ് നേതാക്കളെ കാണുന്നുണ്ട്. നിയമ സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ചർച്ചകളിലും രാഹുൽ ഗാന്ധി പങ്കെടുക്കും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button