CinemaLatest NewsNewsEntertainmentKollywood

വിഷ്ണു വിശാലിന്റെ തമിഴ് ചിത്രം ‘മോഹൻദാസ് ‘ : ഇന്ദ്രജിത്ത് പ്രധാനവേഷത്തിൽ

വിഷ്ണു വിശാൽ സ്റ്റുഡിയോയുടെ ബാനറിൽ മുരളി കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോഹൻദാസ്’. ഡാർക്ക് ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഈ ചിത്രത്തിൽ മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് ഒരു പ്രധാനവേഷത്തിൽ എത്തുന്നു.

ചിത്രത്തിന്റെ നടനും നിർമ്മാതാവുമായ വിഷ്ണു വിശാൽ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇത് സംബന്ധിച്ച് പറത്തുവിട്ട പോസ്റ്റിൽ “ഒരേയൊരു ഇന്ദ്രജിത്ത് നിങ്ങളുടെ വരവ് സന്തോഷമുള്ളതാണ്. നിങ്ങളുടെ സാനിദ്ധ്യം തീർച്ചയായും ഞങ്ങളുടെ സിനിമയെ സവിശേഷമാക്കും” എന്നാണ് വിഷ്ണു വിശാൽ പറഞ്ഞിരിക്കുന്നത്.

മനു ആനന്ദ് സംവിധാനം ചെയ്യുന്ന എഫ്.ഐ.ആർ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണത്തിലാണ് വിഷ്ണു വിശാൽ ഇപ്പോഴുള്ളത്. ഒ.ടി.ടിയിൽ റിലീസായ ‘കളവ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് മുരളി കാർത്തിക്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button