ചെന്നൈ : നവദമ്പതികൾക്ക് വിവാഹ സമ്മാനമായി പെട്രോളും ഗ്യാസ് സിലിണ്ടറും നൽകി സുഹൃത്തുക്കൾ. പെട്രോളിന്റെ വില തുടച്ചയായി ഉയരുന്ന സാഹചര്യത്തിലാണ് വിലയേറിയ സമ്മാനവുമായി സുഹൃത്തുക്കൾ വിവാഹ വേദിയിൽ എത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
Read Also : എറണാകുളത്ത് സിനിമാ സെറ്റിന് അജ്ഞാതർ തീയിട്ടു
ഒരു കന്നാസ് പെട്രോൾ, ഒരു ഗ്യാസ് സിലിണ്ടർ എന്നിവയ്ക്ക് പുറമേ സവാളയും സുഹൃത്തുക്കൾ സമ്മാനമായി നൽകി. സമ്മാനം നൽകിയ ശേഷം സുഹൃത്തുക്കൾ ഫോട്ടോ എടുക്കാൻ നിൽക്കുന്നതും വധു ചിരിയടക്കാൻ പാടുപെടുന്നതും വീഡിയോയിൽ കാണാം.
Couple gets Petrol, Gas Cylinder and Onions as a Wedding Gift in Tamilnadu. pic.twitter.com/IWxqDRXy1s
— बेरोजगार मनराज सिंह (@manraj_mokha) February 18, 2021
Post Your Comments