Latest NewsNewsIndia

ഹോഷംഗാബാദിന്റെ പേര് മാറ്റി ; പുതിയ പേര് ഇങ്ങനെ

പ്രോ ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയും പേര് മാറ്റിയതിന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തി

ഭോപ്പാല്‍ : മധ്യപ്രദേശിലെ ഹോഷംഗാബാദിന്റെ പേര് മാറ്റി. ഹോഷംഗാബാദ് ഇനി മുതല്‍ നര്‍മദാപുരം എന്ന പേരില്‍ അറിയപ്പെടും. മുഖ്യമന്ത്രി ശിവ്‌രാജ് സിംഗ് ചൗഹാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നര്‍മദ ജയന്തി പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയാണ് അദ്ദേഹം ഹോഷംഗാബാദിന്റെ പേര് മാറ്റിയതായി പ്രഖ്യാപിച്ചത്. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് പ്രൊപ്പോസല്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രോ ടേം സ്പീക്കര്‍ രാമേശ്വര്‍ ശര്‍മയും പേര് മാറ്റിയതിന്റെ സന്തോഷം പങ്കുവച്ച് രംഗത്തെത്തി. ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. പ്രദേശം ആക്രമിച്ച ഹോഷാംഗ് ഷാ എന്ന അക്രമകാരിയില്‍ നിന്ന് മാ നര്‍മദയുടെ പേരില്‍ നഗരത്തെ നാമകരണം ചെയ്തതില്‍ സന്തോഷമുണ്ടെന്ന് രാമേശ്വര്‍ ശര്‍മ പറഞ്ഞു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button