21 February Sunday

ത്രിപുര: ബിജെപിയെ കൈവിട്ട്‌ ഘടകകക്ഷി

വെബ് ഡെസ്‌ക്‌Updated: Sunday Feb 21, 2021


ന്യൂഡൽഹി
ത്രിപുര ഗോത്രവർഗമേഖലാ കൗൺസിൽ തെരഞ്ഞെടുപ്പിൽ ബിജെപിയെ കൈവിട്ട് ഘടകകക്ഷി ഐപിഎഫ്‌ടി. മുൻ രാജകുടുംബാംഗം പ്രദ്യോത്‌ കിഷോർ മാണിക്യ ദേബ്‌ബർമയുടെ ‘ടിപ്ര’യുമായി ചേർന്ന്‌ ഐപിഎഫ്‌ടി മത്സരിക്കും. ‘ടിപ്രലാൻഡ്’‌  സംസ്ഥാനം ആവശ്യപ്പെട്ട്‌ പ്രവർത്തിക്കുന്നവരാണ്‌ ഐപിഎഫ്‌ടി. അക്രമസമരങ്ങൾ നടത്തിവന്ന ഇവരുമായി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ്‌ ബിജെപി കൈകോർത്തത്‌. ടിപ്ര ലാൻഡ്‌ എന്ന ലക്ഷ്യംനേടാൻ ടിപ്രയുമായി ഒന്നിച്ചുനീങ്ങാൻ സാധിക്കുമെന്ന്‌ ഐപിഎഫ്‌ടി അധ്യക്ഷനും റവന്യുമന്ത്രിയുമായ നരേന്ദ്രചന്ദ്ര ദേബ്‌ബർമ പറഞ്ഞു.

തെരഞ്ഞെടുപ്പ്‌ വാഗ്‌ദാനങ്ങൾ നിറവേറ്റാത്തതിൽ അതൃപ്‌തിയുണ്ടെങ്കിലും സംസ്ഥാനതലത്തിൽ ബിജെപിയുമായി സഖ്യം തുടരുമെന്ന്‌ ഐപിഎഫ്‌ടി നേതാക്കൾ പറഞ്ഞു. മുപ്പതംഗ ഗോത്രകൗൺസിൽ ഇടതുമുന്നണിയുടെ നിയന്ത്രണത്തിലായിരുന്നു. കഴിഞ്ഞ മാർച്ചിൽ നടക്കേണ്ട തെരഞ്ഞെടുപ്പ്‌ കോവിഡിന്റെ പേരിൽ രണ്ട്‌ തവണ നീട്ടി. വീണ്ടുംനീട്ടാൻ ശ്രമിച്ചെങ്കിലും മെയ്‌ പതിനേഴിനകം തെരഞ്ഞെടുപ്പ്‌ നടത്താൻ ഹൈക്കോടതി ഉത്തരവിട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top