KeralaLatest NewsNews

മദ്യം കഴിക്കുന്നവർക്ക് ആരും വോട്ട് ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം

കോഴിക്കോട് : മദ്യം കഴിക്കുന്നവർക്ക് ആരും വോട്ട്  ചെയ്യരുതെന്ന ആഹ്വാനവുമായി പാളയം ജുമാ മസ്ജിദ് ഇമാം ഡോ. ഹുസൈൻ മടവൂർ. കേരള മദ്യ നിരോധന സമിതി ജില്ലാ കമ്മിറ്റി സിവിൽ സ്‌റ്റേഷന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണയിൽ സംസാരിക്കുന്നതിനിടെ ആയിരുന്നു വിചിത്ര ആഹ്വാനവുമായി ഇമാം രംഗത്ത് വന്നത്.

Read Also : ബിജെപിയുടെ വിജയ യാത്രയ്ക്ക് യോഗി ആദിത്യനാഥ് ഇന്ന് തുടക്കം കുറിക്കും

വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മദ്യം കഴിക്കുന്നവരെ സ്ഥാനാർത്ഥികളാക്കരുത്. മദ്യപാനികൾക്ക് വോട്ടും ചെയ്യരുത്. മദ്യം നിരോധിക്കുമെന്നും, ലഹരി വ്യാപനം തടയുമെന്നും രാഷ്ട്രീയ പാർട്ടികൾ പ്രകടന പത്രികയിൽ വ്യക്തമാക്കണമെന്നും ഹുസൈൻ പറഞ്ഞു.

മദ്യ വിമുക്ത ഭാരതമാണ് ഗാന്ധിജി കണ്ട സ്വപ്‌നം. ഈ സ്വപ്‌നം സാക്ഷാത്കരിക്കാൻ നിയമപാലകർക്കൊപ്പം ഭരണാധികാരികളും, നാട്ടുകാരും ഒന്നിച്ച് പ്രവർത്തിക്കണമെന്നും ഹുസൈൻ ചൂണ്ടിക്കാട്ടി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button