KeralaLatest NewsNews

കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

തിരുവനന്തപുരം : കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടിട്ട് അഞ്ചുവര്‍ഷമായെന്ന് നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി പറഞ്ഞു. “നിപയും രണ്ട് പ്രളയവും കൊവിഡുമൊക്കെയായി കേരളത്തിന് ഐശ്വര്യം നഷ്ടപ്പെട്ടു. ഉദ്യോഗാര്‍ത്ഥികളുടെ വേദന കാണാനുള്ള മനഃസാക്ഷി ഇവിടുത്തെ ഭരണാധികാരികള്‍ക്കില്ല”-ധർമജൻ പറഞ്ഞു.

Read Also : കൊറോണ വൈറസിന്റെ അയ്യായിരത്തിലധികം വകഭേദങ്ങൾ രാജ്യത്തുണ്ടെന്ന് ഗവേഷകർ

പി.എസ്.സി നിയമനം ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കോണ്‍ഗ്രസ് എം.എല്‍.എമാരായ ഷാഫി പറമ്പിലിനെയും കെ.എസ്. ശബരീനാഥനേയും സന്ദര്‍ശിച്ച ശേഷം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ധര്‍മജന്‍.

സി.പി.ഒ, എല്‍.ജി.എസ് ഉദ്യോഗാര്‍ത്ഥികള്‍ ധര്‍മജന് നിവേദനം നല്‍കി. കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. സിദ്ദീഖ്, കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുധീര്‍ ഷാ പാലോട് എന്നിവരും ധര്‍മജനോടൊപ്പമുണ്ടായിരുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button