Latest NewsNewsIndia

കർഷക സമരം; രാജ്യത്തെ കൂടുതൽ മേഖലകളിൽ ശക്തമാക്കാൻ കർഷക സംഘടനകൾ

തിങ്കൾ മുതൽ വെള്ളി വരെ രാജസ്ഥാനിലെ വിവിധയിടങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും

കർഷക സമരം രാജ്യത്തെ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കർഷക സംഘടനകൾ. ഇതിന്റ ഭാഗമായി അടുത്ത തിങ്കൾ മുതൽ വെള്ളി വരെ രാജസ്ഥാനിലെ വിവിധയിടങ്ങളിൽ കിസാൻ മഹാപഞ്ചായത്തുകൾ സംഘടിപ്പിക്കും.

അതേസമയം, കർഷകർക്ക് പിന്തുണയർപ്പിച്ച് തൊഴിലാളികൾ ഇന്ന് പഞ്ചാബിലെ ബർണാലയിൽ നടക്കുന്ന മഹാപഞ്ചായത്തിൽ പങ്കെടുക്കും. തിങ്കളാഴ്ച ഹനുമാൻഗഡിലെ നോഹറിലാണ് കിസാൻ മഹാപഞ്ചായത്ത് നടക്കുക. കർഷകർക്കൊപ്പം തൊഴിലാളികളും അണിചേരും.

ഡൽഹി അതിർത്തികളിലെ കർഷക പ്രക്ഷോഭം എൺപത്തിയെട്ടാം ദിവസത്തിലേക്ക് കടന്നു. വിളവെടുപ്പ് സമയമായതിനാൽ കർഷകരുടെ സാന്നിധ്യത്തിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയാണ് സമരം നയിക്കുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button