Latest NewsNewsIndiaCrime

ഗർഭിണിയായിരിക്കെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഭര്‍ത്താവിനെ കൊലപ്പെടുത്തി ഭാര്യ

ചെന്നൈ: തമിഴ്‌നാട്ടില്‍ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതിന് ഭര്‍ത്താവിനെ ഗര്‍ഭിണി കൊലപ്പെടുത്തിയിരിക്കുന്നു. സംഭവത്തിന് പിന്നാലെ പൊലീസിന് മുന്‍പില്‍ 21കാരി കീഴടങ്ങുകയുണ്ടായി. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഇറോഡിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. എന്‍ നന്ദകുമാറിനെ കൊലപ്പെടുത്തിയ മൈഥിലിയാണ് പൊലീസിന് മുന്‍പില്‍ കീഴടങ്ങിയത്. എട്ടുമാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം നടന്നത്.

നന്ദകുമാര്‍ കര്‍ഷകനാണ്. അഞ്ചുമാസം മുന്‍പാണ് മൈഥിലി ഗര്‍ഭിണിയായത്. ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇതിന്റെ പേരില്‍ ഉപദ്രവിച്ചതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

ജനുവരി 28നാണ് സംഭവം നടക്കുന്നത്. ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കുകയായിരുന്നു ഉണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജനുവരി 31ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 15നാണ് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കുമാര്‍ മരിക്കുന്നത്.

ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിനിടെയാണ് മൈഥിലി പൊലീസിന് മുന്‍പാകെ കുറ്റസമ്മതം നടത്തുകയും കീഴടങ്ങുകയും ചെയ്തത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button