KeralaLatest NewsNews

ബിജെപിയുടെ വിജയ യാത്രയ്ക്ക് യോഗി ആദിത്യനാഥ് ഇന്ന് തുടക്കം കുറിക്കും

കാസർകോട്: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് ഇന്ന് തുടക്കം. വൈകിട്ട് 3 മണിക്ക് കാസർകോട് താളിപ്പടുപ്പ് മൈതാനത്ത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിജയ യാത്ര ഉദ്ഘാടനം ചെയ്യും. ബിജെപി ദേശീയ സംസ്ഥാന നേതാക്കളും എൻഡിഎ ഘടകകക്ഷി നേതാക്കളും ഉദ്ഘാടന വേദിയിൽ സംബന്ധിക്കും.

Read Also : സർക്കാർ പൊളിച്ചു നീക്കിയ ഹനുമാൻ ക്ഷേത്രം ഒറ്റ രാത്രി കൊണ്ട് പുനർനിർമ്മിച്ച് നാട്ടുകാർ

അഴിമതി മുക്തം, പ്രീണന വിരുദ്ധം, സമഗ്ര വികസനം എന്ന മുദ്രാവാക്യമുയർത്തിയാണ് കെ.സുരേന്ദ്രന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ജാഥ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ജില്ലയിൽ എത്തിയ സുരേന്ദ്രൻ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തി. മാർച്ച് ആറിന് തിരുവനന്തപുരത്താണ് യാത്ര സമാപിക്കുക. കൊറോണ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകും ഉദ്ഘാടനവും, സമാപനവും.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button