KeralaLatest NewsNews

താമര ചിഹ്നത്തിൽ തിരുവനന്തപുരത്ത് മത്സരിക്കാനൊരുങ്ങി വിവേക് ഗോപൻ?

ബിജെപി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്ന് നടന്‍ വിവേക് ഗോപന്‍

ഏഷ്യാനെറ്റിലെ പരസ്പരം എന്ന സീരിയലിലൂടെ ശ്രദ്ധേയനായ വിവേക് ഗോപൻ്റെ ബി.ജെ.പി പ്രഖ്യാപനം ആവേശത്തോടെയാണ് പ്രവർത്തകർ ഏറ്റെടുത്തത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തൃശൂരിലെത്തിയപ്പോൾ വിവേകുമായി കൂടിക്കാഴ്ച നടത്തുകയും അതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് വിവേക് ഗോപൻ്റെ രാഷ്ട്രീയ പ്രവേശനം ചർച്ച ചെയ്യപ്പെട്ടത്. താരം ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമെന്നും പ്രചാരണം ഉണ്ടായിരുന്നു.

Also Read:വാഹനങ്ങള്‍ ഒന്നൊന്നായി കയറിയിറങ്ങിയ നിലയില്‍ 75കാരന്റെ മൃതദേഹം

വിഷയത്തിൽ വ്യക്തത വരുത്തി താരം നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. ബി.ജെ.പി ആവശ്യപ്പെട്ടാല്‍ മത്സരിക്കുമെന്നും അങ്ങനെയെങ്കില്‍ തിരുവനന്തപുരത്ത് മത്സരിക്കാനാണ് ആഗ്രഹമെന്നും വിവേക് പറയുന്നു. ബി.ജെ.പി ഔദ്യോഗിക അംഗത്വം ഫെബ്രുവരി 27ന് കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയ യാത്രയില്‍ സ്വീകരിക്കുമെന്നും വിവേക് ഗോപന്‍ പറഞ്ഞു.

ചെറുപ്പം മുതല്‍ ബി.ജെ.പി അനുഭാവിയാണെന്ന് താരം പറഞ്ഞു. ഇ. ശ്രീധരനെ പോലെയുള്ള പ്രമുഖര്‍ പാര്‍ട്ടിയിലേക്ക് വന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യും. ദേശീയ പാര്‍ട്ടിയോടൊപ്പം നില്‍ക്കുന്നത് നാടിന് ഗുണം ചെയ്യുമെന്നും വിവേക് ഗോപന്‍ കൂട്ടിച്ചേർത്തു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button