Life Style

പ്രാതല്‍ കഴിക്കേണ്ടത് എപ്പോള്‍ , എങ്ങനെ?

 

‘പ്രാതല്‍ രാജാവിനെ പോലെ’ എന്നാണ് ചൊല്ല്. ജീവിതശൈലീരോഗങ്ങള്‍ ഇന്ന് ഏവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.രാത്രി മുഴുവന്‍ ഒഴിഞ്ഞ വയറിനും ശരീരത്തിനും പോഷകങ്ങളും ഗ്ലുക്കോസും നല്‍കുന്നത് പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന അന്നജത്തില്‍ നിന്നാണ്.

അതുകൊണ്ടു തന്നെ, പ്രഭാതഭക്ഷണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. പ്രാതല്‍ നന്നായി കഴിക്കുന്ന ഒരാളുടെ ശരീരവും മനസ്സും ഊര്‍ജ്ജസ്വലവും ഉണര്‍വ്വുള്ളതും ആയിരിക്കും.

പ്രാതലിന് അന്നജവും പ്രൊട്ടീനും ഉറപ്പാക്കണം. പുട്ട് കഴിക്കുമ്പോള്‍ പഴത്തിന് പകരം കടല, ചെറുപയര്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. അപ്പം, ദോശ, ഇഡ്ഡ്ലി എന്നിവയ്ക്കൊപ്പം പയറുവര്‍ഗ്ഗം കഴിക്കുക.
ആരോഗ്യകരമായ പ്രാതലുകള്‍:
അപ്പം/ഇടിയപ്പം/പത്തിരി-ചെറുപയര്‍/മുട്ട/ഗ്രീന്‍ പീസ് കറി
പുട്ട്-കടല/ചെറുപയര്‍ കറി
ദോശ-സാമ്പാര്‍/ചമ്മന്തി
വെജ്. ഉപ്പുമാവ്-മുട്ട പുഴുങ്ങിയത്/കറി

പ്രാതല്‍ രാവിലെ 9 മണിക്ക് മുമ്പ് തന്നെ കഴിക്കാന്‍ ശ്രമിക്കുക.ചിട്ടയായ ഭക്ഷണക്രമം (ഡയറ്റ്) ശീലിച്ചാല്‍, പലവിധ ജീവിതശൈലീരോഗങ്ങളെയും അകറ്റിനിര്‍ത്താന്‍ സാധിക്കും. ഇത് ഹൃദയത്തെയും വൃക്കകളെയും കരളിനെയും ആരോഗ്യമുള്ളതാക്കുന്നു. ജീവിതത്തിരക്കുകളില്‍ കൂടുതല്‍ പേരും പ്രാതല്‍ ഒഴിവാകുന്നു. പിന്നീടുള്ള സമയങ്ങളില്‍ അമിതമായി ഭക്ഷണം കഴിക്കുന്നു. ഇത് പ്രധാനമായും അമിതവണ്ണത്തിന് കാരണമാകുന്നു. പഠനങ്ങള്‍ പ്രകാരം പ്രാതല്‍ കഴിക്കാത്തവര്‍ക്ക് ഹൃദ്രോഗ സാധ്യത 79 ശതമാനം വരെ കൂടുതലാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button