Latest NewsNewsIndia

കൊവിഡ് കേസുകളിൽ വർധനവ്; പ്രതിരോധ നടപടികൾ ശക്തമാക്കാൻ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് കേന്ദ്രം

നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട്ചെയ്യുന്നത്‌ മഹാരാഷ്ട്രയിലാണ്

പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ ശക്തമായ പ്രതിരോധ നടപടികൾ ഉറപ്പുവരുത്താൻ കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് കേന്ദ്രം. രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ നടപടികൾ തുടരുന്ന സാഹചര്യത്തിൽ കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളോടാണ് കേന്ദ്രം നിർദേശം നൽകിയിരിക്കുന്നത്.

ദിവസങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിൽ കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതും. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നതും മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6112 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

പഞ്ചാബിലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ഒരാഴ്ചക്കിടെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരുന്നു.

ലോക്കൽ ട്രെയിനുകൾ ഓടിതുടങ്ങിയതും പ്രതിരോധ നടപടികൾ നടപ്പാക്കുന്നതിലെ പോരായ്മകളുമാണ് മഹാരാഷ്ട്രയിൽ രോഗം വർധിക്കാൻ കാരണമായതെന്നാണ് ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button