Latest NewsNewsInternational

ആനപ്പുറത്ത് പൂര്‍ണനഗ്നയായി ഫോട്ടോഷൂട്ട്, വിവാദം കത്തുന്നു

ആനപ്പുറത്ത് യുവതി നഗ്നയായി കിടക്കുന്ന വീഡിയോയാണ്‌
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. റഷ്യന്‍ മോഡലും താരവുമായ അലീഷ്യ കഫെല്‍നിക്കോവാണ് വംശനാശ ഭീഷണി നേരിടുന്ന സുമാത്രന്‍ ആനയുടെ മുകളില്‍ നഗ്‌നയായി കിടക്കുന്ന വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. 22 കാരിയായ അലീസ്യ മുന്‍ ടെന്നിസ് താരം യെവ്‌നി കഫെല്‍നിക്കോവിന്റെ മകള്‍ കൂടിയാണ്.

Read Also :കുവൈറ്റിൽ നാളെമുതൽ എല്ലാരാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രവേശിക്കാൻ അനുമതി

ഫെബ്രുവരി 13 നാണ് വിമര്‍ശന വിധേയമായ വീഡിയോ ഇവര്‍ പോസ്റ്റ് ചെയ്തത്. ‘നാച്ചുറല്‍ വൈബ്‌സ്’ എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയത്. പണമുണ്ടെന്നു കരുതി ആനയുടെ മുകളില്‍ കയറി എന്തും കാട്ടാമോ എന്നുള്ള വിമര്‍ശനങ്ങളാണ് വീഡിയോയ്‌ക്കെതിരെ ഉയര്‍ന്നത്. സംഭവം
നിസാരമായി കാണരുതെന്നും ആനയോടുള്ള ക്രൂരതയാണിതെന്നും ചിലര്‍ കുറിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button