KeralaLatest NewsNews

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ചത് ചിലര്‍ സദാചാര പൊലീസ് ചമഞ്ഞ് നടത്തിയ അപവാദ പ്രചരണത്തെ തുടര്‍ന്ന്

രക്ഷിതാക്കളുടെ പ്രതികരണം പുറത്ത്

 

ചെര്‍പ്പുളശ്ശേരി: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി. പ്രദേശത്തെ ചിലര്‍ സദാചാര പൊലീസ് ചമഞ്ഞ് നടത്തിയ അപവാദ പ്രചരണത്തില്‍ മനംനൊന്താണ് തങ്ങളുടെ മകള്‍ ജീവനൊടുക്കിയതെന്ന് രക്ഷിതാക്കള്‍ ആരോപിയ്ക്കുന്നു.
ഇക്കഴിഞ്ഞ ജനുവരി 15ന് കുളക്കാട് മലമ്പള്ള ലക്ഷംവീട് കോളനിയിലെ മുരുകന്‍-ഗീത ദമ്പതികളുടെ മകള്‍ സംഗീതയെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അടയ്ക്കാപുത്തൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് മരിച്ച സംഗീത.

read also :താനുമായുള്ള സ്വകാര്യ അശ്ലീലദൃശ്യങ്ങള്‍ നവവധുവിന്റെ ഭര്‍ത്താവിന് അയച്ച് മുന്‍ കാമുകന്‍

വീട്ടില്‍ അച്ഛനും അമ്മയും ഇല്ലാത്ത സമയത്തായിരുന്നു സംഗീതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ പെണ്‍കുട്ടിയുടെ സുഹൃത്തായ പനമണ്ണ സ്വദേശി വിഷ്ണുവിനെതിരെ പോക്‌സോ കേസ് ചുമത്തി ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ വിഷ്ണുവിനെ കുറിച്ച് തങ്ങള്‍ക്ക് മോശമായ അഭിപ്രായമില്ലെന്നും വിഷ്ണു തങ്ങളുടെ വീട്ടില്‍ വന്നതിന്റെ പേരില്‍ പ്രദേശത്തെ ചിലര്‍ സദാചാര പൊലീസ് ചമഞ്ഞ് നടത്തിയ അപവാദ പ്രചാരണത്തില്‍ മനംനൊന്താണ് മകള്‍ മരിച്ചതെന്നുമാണ് രക്ഷിതാക്കള്‍ ആരോപിക്കുന്നത്.

മകളെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതിന് ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന മകന്‍ കൃഷ്ണദാസ് സാക്ഷിയാണ്. മകനും ഇപ്പോള്‍ ഇതിന്റെ പേരില്‍ ഭീഷണി നേരിടുകയാണെന്നും മുരുകനും ഗീതയും വ്യക്തമാക്കി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button