COVID 19Latest NewsNewsKuwaitGulf

കുവൈറ്റിൽ നാളെമുതൽ എല്ലാരാജ്യങ്ങളിൽ നിന്നുള്ളവർക്കും പ്രവേശിക്കാൻ അനുമതി

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ ഫെബ്രുവരി 21 മുതല്‍ എല്ലാ രാജ്യങ്ങളില്‍നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ വ്യോമയാന അധികൃതര്‍ അനുമതി നൽകിയിരിക്കുന്നു. വ്യവസ്ഥകൾക്ക് വിധേയമായാണ് പ്രവേശനത്തിന് അനുമതി നൽകിയിരിക്കുന്നത്. കൊറോണ വൈറസ് ബാധയെ തുടർന്ന് അപകടസാദ്ധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ടാഴ്ചയും അല്ലാത്തവര്‍ ഒരാഴ്ചയും ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റീനില്‍ (ഹോട്ടല്‍ ക്വാറന്റീന്‍) കഴിയണമെന്നതാണ് പുതിയ വ്യവസ്ഥ.

ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, 18 വയസ്സിന് താഴെയുള്ള തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ എന്നിവരെ ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ്. എന്നാല്‍ അതേസമയം ഇവര്‍ ഒരാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button