മിലിട്ടറി നേഴ്‌സിങ് സർവീസിൽ ഓഫീസറാകാൻ അവസരമൊരുക്കുന്ന നാല് വർഷത്തെ ബിഎസ്‌സി(നേഴ്‌സിങ്) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്‌സിനുശേഷം സായുധസേനയിൽ മിലിട്ടറി നേഴ്‌സിങ് സർവീസിൽ പെർമനന്റ്/ഷോർട് സർവീസ് കമീഷന്റ് ഓഫീസറായി നിയമനം ലഭിക്കും. അവിവാഹിതരായ വനിതകൾക്കും വിവാഹമോചനം നേടിയവർക്കും വിധവകൾക്കും അപേക്ഷിക്കാം. യോഗ്യത ബയോളജി (ബോട്ടണി, സുവോളജി), ഫിസിക്‌സ്, കെമിസ്‌ട്രി, ഇംഗ്ലീഷ് എന്നിവയ്‌ക്ക് 50 ശതമാനം മാർക്കോടെ ആദ്യചാൻസിൽതന്നെ പ്ലസ്‌ടു(റെഗുലർ) ജയിക്കണം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.1996 ഒക്ടോബർ ഒന്നിനും 2004 സെപ്‌തംബർ 30നുമിടയിൽ ജനിച്ചവരാകണം. എഴുത്തുപരീക്ഷ, അഭിമുഖം, വൈദ്യപരിശോധന എന്നിയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. www.joinindianarmy.nic.in എന്ന വെബ്‌സൈറ്റ്‌വഴി ഓൺലൈനായി അപേക്ഷിക്കണം. അവസാന തിയതി മാർച്ച് 10.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..