KeralaLatest NewsNews

ഗണേഷ് കുമാറിന് ഭാര്യയോട് ആത്മാർത്ഥതയില്ല, മന്ത്രിയായതിന്റെ പിറ്റേന്ന് സ്വന്തം പിതാവിനെ തള്ളിപ്പറഞ്ഞു: ശരണ്യ മനോജ്

കേരള കോണ്‍ഗ്രസ് (ബി) എം.എല്‍.എ കെ.ബി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബന്ധുവും കോണ്‍ഗ്രസ് നേതാവുമായ ശരണ്യ മനോജ്. സ്വന്തം ഭാര്യയോടോ മക്കളോടോ പോലും ആത്മാർത്ഥതയില്ലാത്ത ആൾക്ക് ജനങ്ങളോട് ആത്മാർത്ഥത കാണുമോയെന്ന് ശരണ്യ മനോജ് ചോദിക്കുന്നു. ഗണേഷ് കുമാര്‍ ആരോടും ആത്മാര്‍ത്ഥത ഇല്ലാത്തയാളാണെന്നാണ് ശരണ്യ മനോജിന്റെ വിമര്‍ശനം.

ഗണേഷ്‌കുമാര്‍ എം.എല്‍.എ ആയതുമുതലുളള സംഭവവികാസങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞാണ് മനോജ് രംഗത്തെത്തിയിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നിര്‍ലോഭമായ സഹായം കൊണ്ടാണ് പത്തനാപുരത്ത് വികസനം കൊണ്ടുവരാന്‍ പറ്റിയത്. അല്ലാതെ ഗണേഷ് കുമാർ കാരണമല്ലെന്നും മനോജ് വ്യക്തമാക്കി.

ആരോടും ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം മക്കളോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം ഭാര്യയോട് ആത്മാര്‍ത്ഥതയില്ലാത്ത, സ്വന്തം പിതാവിനെ മന്ത്രിയായതിന്റെ പിറ്റേന്ന് തളളിപറഞ്ഞയാളാണ് ഗണേഷ് കുമാറെന്ന് ശരണ്യ മനോജ് ആരോപിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button