Latest NewsNewsSaudi ArabiaGulf

പ്രവാസി മലയാളി മരിച്ച നിലയിൽ

റിയാദ്: പ്രവാസി മലയാളിയെ റിയാദിലെ താമസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നു. റിയാദ് നഗരത്തിന്റെ കിഴക്കുഭാഗത്തെ നസീമില്‍ എറണാകുളം പറവൂര്‍ സ്വദേശി സ്റ്റിഫനെയാണ് (50) സ്വന്തം മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. നാലു വര്‍ഷമായി ഇദ്ദേഹം നാട്ടില്‍ പോയിട്ടില്ല. അവിവാഹിതനാണ്. നസീമില്‍ ഒരു കടയിലായിരുന്നു ജോലി ചെയ്തിരുന്നത്. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിന് കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ സിദ്ദീഖ് തുവ്വൂര്‍, ഫിറോസ് കൊട്ടിയം എന്നിവര്‍ രംഗത്തുണ്ട്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button