21 February Sunday

കോവിഡ്: ഉയര്‍ന്ന അപകട സാധ്യത രാജ്യങ്ങള്‍ കുവൈത്ത് 68 ആക്കി

വെബ് ഡെസ്‌ക്‌Updated: Saturday Feb 20, 2021

കുവൈത്ത് സിറ്റി  >  കോവിഡിന്റെ പാശ്ചാത്തലത്തില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ എണ്ണം കുവൈത്ത 68 ആക്കി ഉയര്‍ത്തി. ഇന്ത്യയടക്കം 35 രാജ്യങ്ങളാണ് ലിസ്റ്റിലുണ്ടായിരുന്നത്. ഇതില്‍ യുഎഇ, അമേരിക്ക, ജര്‍മ്മനി, ദക്ഷിണാഫ്രിക്ക തുടങ്ങി 33 രാജ്യങ്ങളെകൂടി ഉള്‍പ്പെടുത്തി.

നിലവില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യങ്ങളില്‍ നിന്ന് നേരിട്ട് കുവൈത്തിലേക്ക് വിമാനമില്ല്. ഇവര്‍ക്ക് നേരിട്ട് വരാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഞയാറാഴ്ച നീക്കുമന്ന് ശനിയാഴ്ച സിവില്‍ ഏവിയേഷനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും രാത്രി പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രവേശന നിയന്ത്രണം കുവൈത്ത് നിശ്ചിത കാലത്തേക്ക് നീട്ടുകയായിരുന്നു. ഇവവര്‍ക്ക് കുവൈത്തില്‍ സ്വന്തംചെലവില്‍ 14 ദിവസം ഹോട്ടല്‍ ക്വാറന്റയ്‌നില്‍ കഴിയണമെന്നായിരുന്നു നേരത്തെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ഡിജിസിഎ) അറിയിച്ചിരുന്നത്.

കുവൈത്തിലേക്ക് വരുന്നവര്‍ക്ക് 35 ഹോട്ടലുകള്‍ ക്വാറന്റയ്‌നായി തെരഞ്ഞെടുക്കാമെന്ന് ഡിജിസിഎ ശനിയാഴ്ച അറിയിച്ചിരുന്നു. കുവൈത്തിലെത്തുംമുമ്പ്, എല്ലാ യാത്രക്കാരും തങ്ങള്‍ ഒരു ഹോട്ടല്‍ റിസര്‍വ് ചെയ്തിട്ടുണ്ടെന്നും കുവൈറ്റ് മൊസാഫര്‍ ആപില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നുമുള്ള തെളിവ് കാണിക്കണം.

കോവിഡ് പാശ്ചാത്തലത്തില്‍ ഉയര്‍ന്ന അപകട സാധ്യതയുള്ള രാജ്യക്കാര്‍ക്ക് ആഗസ്ത് ഒന്നുമുതലാണ് കുവൈത്തിലേക്ക് നേരിട്ട് വരുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്. 31 രാജ്യക്കാര്‍ക്കായിരുന്നു ആദ്യം വിലക്ക്. പിന്നീട് അഫ്ഗാനിസ്ഥാന്‍, ഫ്രാന്‍സ്, അര്‍ജന്റീന, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top