KeralaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ

പെരുമ്പാവൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പാസ്റ്റർ അറസ്റ്റിൽ. ഇടുക്കി കൊന്നത്തടി സ്വദേശി മാത്യുവാണ് അറസ്റ്റിലായത്. കുന്നത്തുനാട് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ജനുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.

Read Also : അശ്ലീല വെബ്‌സൈറ്റ് സന്ദർശിക്കുന്നവരുടെ ഡിജിറ്റൽ ഡാറ്റ ശേഖരിച്ച് പോലീസ്

പാസ്റ്റർ പീഡനത്തിന് വിധേയയാക്കിയ വിവരം കുട്ടി അമ്മയെ അറിയിക്കുകയും തുടർന്ന് ഇവർ പോലീസിൽ പരാതി നൽകുകയുമായിരുന്നു. പെരുമ്പാവൂർ ഡിവൈഎസ്പി എൻ ആർ ജയരാജിന്റെ നേതൃത്വത്തിൽ കുന്നത്തുനാട് പോലീസ് ഇൻസ്‌പെക്ടർ സി ബിനുകുമാർ, സബ് ഇൻസ്‌പെക്ടർ എബി ജോർജ്, എ എസ് ‌ഐ വേണുഗോപാലൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുൾ മനാഫ്, എ ഒ പ്രമോദ്, കെ ആർ പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. അറസ്റ്റിലായ മാത്യുവിനെ കോലഞ്ചേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button