തിരുവനന്തപുരം
കെഎസ്ആർടിസി ദീർഘദൂര സർവീസുകൾ കാര്യക്ഷമമാക്കാനുള്ള ‘കെഎസ്ആർടിസി സ്വിഫ്റ്റ്’ കമ്പനി രൂപീകരിച്ച് ഉത്തരവിറങ്ങി. കമ്പനി രൂപീകരണത്തിന് കഴിഞ്ഞ ദിവസം മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇന്റലിജന്റ് സെൻട്രൽ കൺട്രോൾ സെന്ററിന് കീഴിലെ പുതിയ ബസുകൾ, സംസ്ഥാന പദ്ധതികൾക്ക് കീഴിലെ ബസുകൾ, നിലവിലുള്ള ദീർഘദൂര ബസുകൾ എന്നിവ സ്വിഫ്റ്റിന് കീഴിലാകും. പ്രാരംഭ ചെലവുകൾക്ക് 15 കോടി രൂപ അനുവദിച്ചു. അഞ്ച് താൽക്കാലിക സീനിയർ മാനേജർമാരുടെ തസ്‌തിക സൃഷ്ടിച്ചു. കെഎസ്‌ആർടിസി സേവനങ്ങൾ ഉപയോഗിക്കാൻ- സ്വിഫ്റ്റ് ഉപയോക്തൃനിരക്ക് നൽകും. 10 വർഷത്തേക്കാണ് പുതിയ കമ്പനി. കെഎസ്‌ആർടിസിയിൽനിന്ന് പിരിച്ചുവിട്ട എം പാനൽ ജീവനക്കാരെ സ്വിഫ്റ്റിൽ പുനരധിവസിപ്പിക്കും.
കെഎസ്ആർടിസി സിഎംഡി തന്നെയാണ് കെ സ്വിഫ്റ്റിന്റെയും സിഎംഡി. പ്രൊഫഷണലുകൾ അടങ്ങിയ എട്ടംഗ ബോർഡായിരിക്കും മാനേജ്മെന്റ്. തിരുവനന്തപുരം ആനയറയിലെ കെഎസ്‌ആർടിസി ബസ് സ്റ്റേഷനിൽ താൽക്കാലിക ആസ്ഥാനമൊരുക്കും. എല്ലാ ദീർഘദൂര സേവനങ്ങളും ആനയറ സ്റ്റേഷനിൽനിന്നാക്കും. ഫീഡർ സേവനങ്ങൾ സമീപത്തെ അഞ്ച് ഡിപ്പോകളിൽനിന്ന് നടത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..