Latest NewsNewsIndia

ഇടിച്ചിട്ട ആളുടെ മൃതദേഹവും കൊണ്ട് കാര്‍ അമിതവേഗത്തില്‍ പാഞ്ഞത് 10 കിലോമീറ്ററോളം

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകളിലേക്ക് തെറിച്ചു വീണ ദുരീന്ദര്‍ തല്‍ക്ഷണം മരിച്ചു

മൊഹാലി : ഇടിച്ചിട്ട ആളുടെ മൃതദേഹവും കൊണ്ട് കാര്‍ അമിതവേഗത്തില്‍ പാഞ്ഞത് 10 കിലോമീറ്ററോളം. പഞ്ചാബിലെ മൊഹാലിയിലാണ് ഞെട്ടിപ്പിയ്ക്കുന്ന സംഭവം നടന്നത്. സംഭവത്തില്‍ നിര്‍മ്മല്‍ സിംഗ് എന്നയാളെ പൊലീസ് പിടികൂടി. ഇയാള്‍ക്കെതിരെ കുറ്റകരമായ നരഹത്യയ്ക്ക് കേസെടുത്തു. 35കാരനായ ദുരീന്ദര്‍ മണ്ഡാലാണ് കൊല്ലപ്പെട്ടത്.

മൊഹാലിയിലെ എയ്‌റോസിറ്റിയിലെ സി ബ്ലോക്കിന് സമീപത്തു വെച്ച് നിര്‍മ്മല്‍ സിംഗ് ഓടിച്ച കാര്‍ ദുരീന്ദര്‍ സഞ്ചരിച്ച സൈക്കിളില്‍ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുകളിലേക്ക് തെറിച്ചു വീണ ദുരീന്ദര്‍ തല്‍ക്ഷണം മരിച്ചു. അപകടം സംഭവിച്ചതിനു ശേഷം കാര്‍ അമിത വേഗത്തില്‍ നിറുത്താതെ ഇയാള്‍ ഓടിച്ചു പോവുകയായിരുന്നു. സംഭവം കണ്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്.

തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കാര്‍ കണ്ടെത്തിയതും കസ്റ്റഡിയിലെടുത്തതും. അപകടത്തിന്റെ ദൃശ്യങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. മൃതദേഹം മുകളിലുണ്ടെന്ന് അറിയാതെയാണ് ഇത്രയും ദൂരം കാര്‍ ഓടിച്ചതെന്നാണ് നിര്‍മ്മല്‍ സിംഗ് പറയുന്നത്. എന്നാല്‍ ഇക്കാര്യം പൊലീസ് വിശ്വസിച്ചിട്ടില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button