KeralaLatest NewsNewsCrime

യുവതിയെ 40കാരൻ കുത്തിക്കൊന്നു

കുമളി: മകനെ ഉപദ്രവിക്കുന്നതുച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ യുവതിയെ 40 കാരൻ കുത്തിക്കൊലപ്പെടുത്തി. കുമളി താമരക്കണ്ടത്തു വാടകയ്ക്ക് താമസിക്കുന്ന ഉമാ മഹേശ്വരി (റെസിയ – 36) ആണ് മരിച്ചിരിക്കുന്നത്. യുവതിയെ കൊലപ്പെടുത്തിയ വാഗമൺ കോട്ടമല രണ്ടാം ഡിവിഷൻ മണികണ്ഠൻ ഭവനിൽ ഈശ്വരനെ (40) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും ആദ്യ ബന്ധം ഉപേക്ഷിച്ച് തനിച്ച് താമസിക്കുകയായിരുന്നു. 8 മാസം മുൻപാണ് ഉമയും ഈശ്വരനുമൊന്നിച്ചു താമസം ആരംഭിച്ചത്. മകനെ ഇയാൾ ഉപദ്രവിച്ചുവെന്ന് ആരോപിച്ചു ഉമ ചൈൽഡ് ലൈനിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നുള്ള തർക്കത്തിനിടെയായിരുന്നു കൊലപാതകം നടന്നത്.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button