KeralaLatest News

സുനില്‍ പി ഇളയിടത്തിനെതിരായ നുണപ്രചരണങ്ങളില്‍ പ്രതിഷേധിക്കാൻ ആവശ്യപ്പെട്ട് പു.ക.സ.

ഏറ്റവും അവസാനം സുനിൽ പി ഇളയിടത്തിന്റെ അനധികൃത നിയമനം വരെ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

സുനിൽ പി ഇളയിടത്തിനെതിരായ നുണ പ്രചാരണങ്ങളെ എതിർക്കണമെന്നാവശ്യപ്പെട്ട് പുരോഗമന കലാസാഹിത്യ സംഘം. ഇയാളുടെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടുന്ന സംഘപരിവാറിനെതിരെയാണ് പു.ക.സയുടെ പ്രതിഷേധം. ഏറ്റവും അവസാനം സുനിൽ പി ഇളയിടത്തിന്റെ അനധികൃത നിയമനം വരെ വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

‘ഓരോരോ കാലഘട്ടങ്ങളില്‍ കേരളീയ സമൂഹത്തെ സാംസ്കാരികമായി നയിച്ച കേസരി ബാലകൃഷ്ണപ്പിള്ള, ജോസഫ് മുണ്ടശ്ശേരി, കുട്ടിക്കൃഷ്ണമാരാര്‍, എന്‍ വി കൃഷ്ണവാരിയര്‍, തായാട്ടു ശങ്കരന്‍, എം.എന്‍ വിജയന്‍ ,സുകുമാര്‍ അഴീക്കോട് തുടങ്ങിയ മഹാപ്രതിഭകളുടെ വര്‍ത്തമാനകാലത്തെ കണ്ണിയാണ് സുനില്‍ പി.ഇളയിടം എന്നാണ് പു.ക.സ പറയുന്നത്. സൗമ്യ സ്നേഹമായ ഭാഷയില്‍ ഹിന്ദുത്വവാദികളെയും മത തീവ്രവാദികളെയും പ്രഭാഷണ വേദികളിലും, എഴുത്തിലും അദ്ദേഹം വിചാരണ ചെയ്യുന്നുണ്ട്.’

‘മഹാഭാരതം സാംസ്കാരിക ചരിത്രം ‘ എന്ന ‘ബൃഹദ് ഗ്രന്ഥം’ പുറത്തു വന്നതോടെ സംഘപരിവാറുകാര്‍ പരിഭ്രാന്തരായിരിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് നട്ടാല്‍ മുളക്കാത്ത നുണകള്‍ കൊണ്ടും, ഭീഷണി കൊണ്ടും സംഘപരിവാറുകാര്‍ സുനിലിനു നേരെ വരുന്നത്’ എന്നാണ് ഇവരുടെ കണ്ടുപിടിത്തം. എന്നാൽ മഹാഭാരതത്തെ വരെ വളച്ചൊടിച്ചു ഹിന്ദുത്വത്തെ അവഹേളിക്കുന്ന സുനിൽ പി ഇളയിടത്തിനെതിരെ വലിയ വിമർശനമാണ് നടക്കുന്നത്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button