Latest NewsNewsInternational

ഗര്‍ഭിണിയായ മകളെ പരിചരിക്കാന്‍ വന്ന അമ്മ മരുമകനെ പ്രണയിച്ചു; മക്കളെ ഉപേക്ഷിച്ച് അമ്മായിയമ്മയെ വിവാഹം ചെയ്ത് 29-കാരൻ

ആറു കൊച്ചുമക്കളുള്ള അമ്മൂമ്മ കൂടിയാണ് 44 കാരി

സ്വന്തം മകളുടെ ഭർത്താവിനെ പ്രണയിച്ചു വിവാഹം ചെയ്ത് ഒരമ്മ. മകളുടെ രണ്ടാമത്തെ പ്രസവ സമയത്ത് പരിചരിക്കാൻ എത്തിയ 44 കാരിയാണ് മരുമകനെ പ്രണയിച്ചു വിവാഹം കഴിച്ചത്.

ജോര്‍ജീന എന്ന അമ്മായിയമ്മയാണ് റയാന്‍ ഷെല്‍ട്ടന്‍ എന്ന മരുമകനെ സ്വന്തമാക്കിയത്. ഇയാളുടെ പങ്കാളി ജോർജ്‌ജീനയുടെ ഇരുപത്തിനാലുകാരിയായ മകൾ ജിസ് ആല്‍ഡ്രിഡ്ജ് എന്ന യുവതിയാണ്. പിറന്നു വീണ തന്റെ കുഞ്ഞിനെ പരിചരിക്കുന്നതിനു പകരം ഭര്‍ത്താവിനെ തട്ടിയെടുക്കുകയായിരുന്നു അവര്‍ എന്ന് യുവതി പറയുന്നു.

read also:ചരിത്രത്തിലാദ്യമായി ഇന്ത്യയും സൗദിയും സംയുക്ത സൈനികാഭ്യാസത്തിന് കൈകോര്‍ക്കും: പ്രതിരോധ മേഖലയിലും ബന്ധം ദൃഢമാക്കുന്നു

ഇരുവരും അടുക്കളയില്‍ ഇരുന്ന് മദ്യപിക്കാറുണ്ടായിരുന്നു രണ്ടാമത്തെ മകന്‍ ഉണ്ടായതും അയാള്‍ തന്നെയും കുഞ്ഞിനേയും ഒരു നോക്ക് കണ്ട് മടങ്ങിപ്പോവുകയായിരുന്നു എന്ന് യുവതി പറയുന്നു..

മകളും പേരക്കുട്ടിയും ആശുപത്രി വിട്ടതും അമ്മായിയമ്മ മരുമകനൊപ്പം പുതിയ ജീവിതം ആരംഭിച്ചുവെന്ന് ‘ദി സണ്‍’ റിപ്പോര്‍ട്ടില്‍ പറയുന്നു. ആറു കൊച്ചുമക്കളുള്ള അമ്മൂമ്മ കൂടിയാണ് യുവതിയുടെ മാതാവായ 44കാരി.

 

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button