KeralaLatest NewsNewsIndia

ചൈനയ്ക്ക് ഒപ്പം നിന്ന് സിപിഎം; സൈന്യത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലെന്ന് ബിജെപി

ചൈനയിലെ കമ്യൂണിസ്റ്റ് നേതാവിന് ആദരവർപ്പിച്ച സിപിഎമ്മിനെ വിമർശിച്ച് ബിജെപി. ഡെങ് സിയാവോപ്പിൻ്റെ ചരമദിനത്തിൽ സിപിഎം പോണ്ടിച്ചേരി ഘടകം ആദരവർപ്പിച്ച് ട്വീറ്റ് ചെയ്തത്. 24 വർഷം മുൻപ് 1997 ഫെബ്രുവരി 19നാണ് സഖാവ് ഡെങ് സിയാവോപ്പിൻ അന്തരിച്ചത്. ചൈനയിലെ വിപ്ലവകാരിയായ കമ്യൂണിസ്റ്റ് നേതാവായിരുന്നു അദ്ദേഹം. 1978 മുതൽ 89വരെ അദ്ദേഹം ചൈനയെ നയിച്ചു. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയെ മാവോയ്ക്ക് ഒപ്പം ചേർന്നാണ് അദ്ദേഹം നയിച്ചതെന്നായിരുന്നു സിപിഎം പുതുച്ചേരി ട്വീറ്റ് ചെയ്തത്.

ഇതിനെതിരെയാണ് ബിജെപി രംഗത്തെത്തിയത്. കേരളത്തിനും ബംഗാളിനും മുൻഗണന ചൈന തന്നെയാണെന്ന് ബിജെപി ആരോപിച്ചു. ‘ഇടതുപക്ഷത്തിന്റെ ലക്ഷ്യം മനസിലായി. ചൈനയ്ക്ക് ഒപ്പം നിൽക്കുക. കമ്യൂണിസ്റ്റ് ആശയങ്ങളും സ്വേച്ഛാധിപത്യ പ്രവൃത്തികളും കാലഹരണപ്പെട്ടു. അവർക്ക് നമ്മുടെ സൈന്യത്തോടോ ജനങ്ങളോടോ യാതൊരു പ്രതിബദ്ധതയുമില്ലെന്ന്’ ബിജെപി ദേശീയ ഘടകം ട്വിറ്ററിലൂടെ തിരിച്ചടിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button