Latest NewsNewsIndia

കമിതാക്കൾക്ക് ഡേറ്റിംഗ് ഡെസ്റ്റിനേഷൻ; യുവാക്കളെ ചാക്കിട്ട് പിടിയ്ക്കാന്‍ കോണ്‍ഗ്രസ്, പ്രകടന പത്രികയിലെ ഓഫറുകൾ ഇതൊക്കെ

പ്രകടന പത്രിക വിവാദമായതോടെ പ്രതികരണവുമായി വഡോദര കോണ്‍ഗ്രസ് പ്രസിഡന്റ് പ്രശാന്ത് പട്ടേല്‍ രംഗത്തെത്തി

വഡോദര : ഞായറാഴ്ച നടക്കാനിരിയ്ക്കുന്ന വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പിനു മുന്നോടിയായി യുവാക്കളെ ആകര്‍ഷിക്കുന്ന പ്രകടന പത്രികയുമായി കോണ്‍ഗ്രസ്. യുവാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും കോഫി ഷോപ്പടക്കമുള്ള ഡേറ്റിങ് ഡെസ്റ്റിനേഷനാണ് പ്രകടന പത്രികയിലെ വാഗ്ദാനം.

പ്രകടന പത്രിക വിവാദമായതോടെ പ്രതികരണവുമായി വഡോദര കോണ്‍ഗ്രസ് പ്രസിഡന്റ് പ്രശാന്ത് പട്ടേല്‍ രംഗത്തെത്തി. ഇത് ജനങ്ങള്‍ ആവശ്യപെട്ടിട്ടാണെന്നും ‘ഹലോ ഗുജറാത്ത്’ എന്ന ക്യാംപെയ്‌നില്‍ യുവാക്കളാണ് ഇത്തരമൊരാവശ്യം മുന്നോട്ടു വെച്ചതെന്നും പ്രശാന്ത് പട്ടേല്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ഈ പ്രകടന പത്രികയെ ‘ഇറ്റാലിയന്‍ സംസ്‌കാരത്തിന്റെ സ്വാധീനം’- എന്നാണ് ബിജെപി വിശേഷിപ്പിച്ചത്. തങ്ങള്‍ ഈ പ്രകടന പത്രികയിലെ വാഗ്ദാനത്തിന് എതിരാണെന്നും ഇത് ലവ് ജിഹാദിനെ സഹായിക്കുമെന്നും വഡോദര ബിജെപി അധ്യക്ഷന്‍ വിജയ് ഷാ പ്രതികരിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button