Latest NewsIndiaInternational

ചൈനീസ് ഭാഗത്തേക്ക് ഇന്ത്യന്‍ സൈനികര്‍ കടന്നു കയറി ആക്രമിച്ചു: വീഡിയോ പുറത്തു വിട്ട് ചൈന

സംഘര്‍ഷത്തില്‍ തങ്ങളുടെ നാല് സൈനികര്‍ മരിച്ചുവെന്ന് ചൈന സമ്മതിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്.

ബീജിംഗ് : കിഴക്കന്‍ ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിലെ ഇന്ത്യ- ചൈന സൈനികര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. ചൈനീസ് ദേശീയ മാധ്യമമാണ് ദൃശ്യം ട്വീറ്റ് ചെയ്തത്. നൂറുകണക്കിന് സൈനികരെ ദൃശ്യത്തില്‍ കാണാം. സംഘര്‍ഷത്തില്‍ തങ്ങളുടെ നാല് സൈനികര്‍ മരിച്ചുവെന്ന് ചൈന സമ്മതിച്ചതിന് പിന്നാലെയാണ് വീഡിയോ പുറത്തുവിട്ടത്.

read also: കാറ്റടിച്ചു യുവതി ഗർഭിണിയായ സംഭവം, കാറ്റ് നിരപരാധി ; വൻ ട്വിസ്റ്റ്

ചൈനീസ് ഭാഗത്തേക്ക് ഇന്ത്യന്‍ സൈനികര്‍ കടന്നുകയറിയെന്ന അവകാശവാദവുമായാണ് ചൈനീസ് ദേശീയ മാധ്യമം വീഡിയോ ട്വീറ്റ് ചെയ്തത്. നിരവധി സൈനികര്‍ കൊടുംശൈത്യത്തില്‍ നദി മുറിച്ചുകടക്കുന്നത് വീഡിയോയിലുണ്ട്. കഴിഞ്ഞ ജൂണിലാണ് താഴ്‌വരയില്‍ സംഘര്‍ഷമുണ്ടായത്. നാൽപ്പതിലേറെ ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യ അന്ന് അറിയിച്ചത്.

read also: ചരിത്രത്തിലാദ്യമായി ഇന്ത്യയും സൗദിയും സംയുക്ത സൈനികാഭ്യാസത്തിന് കൈകോര്‍ക്കും: പ്രതിരോധ മേഖലയിലും ബന്ധം ദൃഢമാക്കുന്നു

എന്നാൽ ചൈന ഇത് നിഷേധിച്ചിരുന്നു. ചൈനയുടേത് കാപട്യം ആണെന്ന് വിദേശ ഏജൻസികളുടെ അന്വേഷണത്തിലും തെളിഞ്ഞിരുന്നു. അതേസമയം സംഘർഷത്തിൽ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു.

video courtesy : India Today

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button