കൊച്ചി> സാങ്കേതിക തകരാറുമൂലം ബിഎസ്എന്‍എല്‍ മൊബൈല്‍ നെറ്റ്വര്‍ക്കുകള്‍ വെള്ളിയാഴ്ച സംസ്ഥാനത്ത് പണിമുടക്കി. തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് പകല്‍ 11 മുതല്‍ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. സംസാരിക്കുന്നതിനിടെ കോളുകള്‍ മുറിയുന്ന പ്രശ്നവും പലര്‍ക്കും ഉണ്ടായി.
ഉടന്‍തന്നെ തകരാര്‍ ഭാഗികമായി പരിഹരിച്ചെങ്കിലും ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് പൂര്‍ണമായി പരിഹരിക്കാനായത്. 25 ശതമാനം ബിഎസ്എന്‍എല്‍ കണക്ഷനുകളെയാണ് തകരാര്‍ ബാധിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..