കൊച്ചി
താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സർക്കാർ നടപടി വിലക്കണമെന്ന ആവശ്യത്തിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. സ്ഥിരപ്പെടുത്തൽ വിലക്കുന്ന ചട്ടങ്ങൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാട്ടാൻ കോടതി ഹർജിക്കാരോട് നിർദേശിച്ചു.
സ്ഥിരപ്പെടുത്തൽ റദ്ദാക്കണമെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് ചീഫ് ജസ്റ്റിസ് എസ് മണികുമാറും ജസ്റ്റിസ് ഷാജി പി ചാലിയും അടങ്ങുന്ന ബെഞ്ച് പരിഗണിച്ചത്. കെൽട്രോണിലും വിവിധ വകുപ്പുകളിലും താൽക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് ചോദ്യംചെയ്ത് കൊല്ലം സ്വദേശികളായ ഫൈസൽ കുളപ്പാടം, വിഷ്ണു സുനിൽ എന്നിവരാണ് കോടതിയെ സമീപിച്ചത്. ഹർജി പത്തുദിവസം കഴിഞ്ഞ് പരിഗണിക്കാനായി മാറ്റി.
ബാംബൂ കോർപറേഷനിൽ പുതിയ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയും ഹൈക്കോടതി തള്ളി. അങ്കമാലി സ്വദേശി സജി ജോസഫ് സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..