KeralaLatest NewsNews

സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി

കൊച്ചി : സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി അറിയിക്കുകയുണ്ടായി. കസ്റ്റംസ് ആക്ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണിതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിക്കെതിരായ അപ്പീൽ ഹൈക്കോടതി തള്ളി. സ്വർണക്കടത്ത് കേസിൽ പ്രതികൾക്ക് ജാമ്യം നൽകിയ കീഴ്‌ക്കോടതി വിധിക്കെതിരെ എൻഐഎ അപ്പീൽ നൽകുകയുണ്ടായി . കേസിൽ യുഎപിഎ സെക്ഷൻ 15 നിലനിൽക്കുമെന്നും പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു എൻഐഎയുടെ വാദം ഉയർന്നത്.

എന്നാൽ അതേസമയം സ്വർണക്കടത്ത് തീവ്രവാദത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കസ്റ്റംസ് ആക്ടിന്റെ കീഴിൽ വരുന്ന കുറ്റകൃത്യമാണിത്. നിലവിലെ ഉത്തരവ് കേസിന്റെ വിചാരണയെ ബാധിക്കില്ലെന്നും വിധി അപ്പീലിന് മാത്രമായിരിക്കും ബാധകമെന്നും ഹൈക്കോടതി അറിയിക്കുകയുണ്ടായി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button