തിരുവനന്തപുരം> സാമൂഹ്യ പ്രതിബദ്ധതയും സമത്വബോധവുമുള്ള പൗരന്‍മാരായി വളരാനും സാമൂഹ്യ--രാഷ്ട്രീയ വിഷയങ്ങളില്‍ കൃത്യമായ നിലപാടുകള്‍ സ്വീകരിക്കാനും വിദ്യാര്‍ഥികള്‍ പ്രാപ്തരാകണമെന്നും മന്ത്രി കെ കെ ശൈലജ. 2020 --2021 കേരള സര്‍വകലാശാലാ യൂണിയന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍വകലാശാലാ യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ അനിലാ രാജു യോഗത്തില്‍ അധ്യക്ഷയായി. യൂണിയന്‍ ജനറല്‍ സെക്രട്ടറി നകുല്‍ ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. മുന്‍ സര്‍വകലാശാലാ യൂണിയന്‍ ഭാരവാഹിയായിരുന്ന പി ബിജുവിന്റെ അനുസ്മരണ പ്രമേയം യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പി ബി ശ്രുതി അവതരിപ്പിച്ചു.
സിനിമാ സംവിധായകന്‍ ആര്‍ എസ് വിമല്‍, യുവജന കമീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം, ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധി പി എസ് പ്രിയ, സിന്‍ഡിക്കറ്റ് അംഗം ലളിത ടീച്ചര്‍, യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഐഷാ ബാബു എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..