19 February Friday

ഇനി കേരളത്തിലേക്ക് 2000 മെഗാവാട്ട് പ്രവാഹം; പുഗലൂര്‍ മാടക്കത്തറ ലൈന്‍ കമീഷന്‍ ഇന്ന്

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021


തൃശൂർ > തമിഴ്നാട്ടിലെ പുഗലൂരിൽനിന്നും മാടക്കത്തറയിലേക്കുള്ള എച്ച്‌വിഡിസി വൈദ്യുതി ലൈനും സ്‌റ്റേഷനും വെള്ളിയാഴ്‌ച കമീഷൻ ചെയ്യും.  ഇതോടെ കേരളത്തിലേക്ക്  2000 മെഗാവാട്ട് വൈദ്യുതി  പ്രവഹിക്കും. പ്രസരണ നഷ്ടം കുറവായ സാങ്കേതിക വിദ്യ ‘ഹൈ വോൾട്ടേജ് ഡയറക്ട് കറന്റ്‌’ ( എച്ച്‌വിഡിസി ) ഉപയോഗിക്കുന്ന രാജ്യത്തെ ആദ്യത്തെ ലൈനാണിത്.  അടുത്ത 25 വർഷം കേരളത്തിൽ വൈദ്യുതി ക്ഷാമമില്ലാതിരിക്കാൻ ലക്ഷ്യമിട്ടുള്ള വൻ പദ്ധതിയാണിത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനംചെയ്യും.  ഗവർണർ ആരിഫ്‌ മുഹമദ്‌ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ വിശിഷ്ട സാന്നിധ്യമാവും. മാടക്കത്തറ പുതിയ സബ്‌സ്‌റ്റേഷനിൽ വൈകിട്ട്‌ 4.30നാണ്‌ ചടങ്ങ്‌.

  പുഗലൂർ–-  മാടക്കത്തറ ലൈനും 2000 മെഗാവാട്ട് സബ്സ്റ്റേഷനും പവർഗ്രിഡ് കോർപറേഷനാണ് നിർമിച്ചത്. 5070 കോടിയുടെ ബൃഹദ്‌പദ്ധതിയാണിത്.   ഹൈവോൾട്ടേജ് ഡയറക്ട് കറന്റിനെ ആൾട്ടർനേറ്റിങ് കറന്റ്‌ (എസി)ആക്കിമാറ്റി 400 കെവി വഴിയാണ് വിതരണം. 165.7 കിലോമീറ്റർ നീളത്തിലുള്ള ഈ ലൈനിന്റെ  മാടക്കത്തറ പവർസ്റ്റേഷൻമുതൽ വടക്കഞ്ചേരി സ്റ്റേഷൻവരെ 26.5 കിലോമീറ്റർ ഭൂഗർഭകേബിളാണ്‌. 

മാടക്കത്തറയിൽ എത്തുന്ന വൈദ്യുതി സംസ്ഥാനത്താകെ വിതരണം ചെയ്യുന്നതിനുള്ള പവർഹൈവേ പൂർത്തിയാക്കി.  പ്രഥമ 400 കെ വി  മൾട്ടി സർക്യൂട്ട്‌, മൾട്ടി വോൾട്ടേജ്‌ ട്രാൻസ്‌മിഷൻ ലൈൻ മാടക്കത്തറയിൽ നിന്ന്‌ അരീക്കോട്‌ വരെ കമീഷൻ ചെയ്‌തു. 

നിലവിലുള്ള മാടക്കത്തറ–--മലാപ്പറമ്പ് 220 കെവി ലൈൻ 400–- 220 കെവി മൾട്ടി  സർക്യൂട്ടാക്കിയും ഉയർത്തി.  220 കെ വി തൃശൂർ എച്ച്‌വിഡിസി നല്ലളം ലൈനും  കഴിഞ്ഞദിവസം കമീഷൻ ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top