Latest NewsNewsIndia

ഹത്രാസ് കലാപത്തിനായി ധനസമാഹരണം: റഊഫ് ഷെരീഫിനെ കസ്റ്റഡിയിലെടുത്ത് യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ്

ലക്‌നൗ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ക്യാമ്പസ് ഫ്രണ്ട് ദേശീയ ജനറൽ സെക്രട്ടറി റഊഫ് ഷെരീഫിനെ യുപി സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു. ഹത്രാസിൽ കലാപം നടത്താൻ പദ്ധതിയിട്ടതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഹത്രാസിൽ കലാപം നടത്താൻ ഇയാൾ മാധ്യമപ്രവർത്തകനായ സിദ്ധിഖ് കാപ്പനുമായി ഗൂഢാലോചന നടത്തിയിരുന്നു. തുടർന്ന് റഊഫാണ് കലാപത്തിന് പിന്തുണ നൽകാൻ സിദ്ധിഖ് കാപ്പനെയും സംഘത്തെയും യുപിയിലേയ്ക്ക് അയച്ചത്. എന്നാൽ യാത്രാമദ്ധ്യേ യുപി പോലീസ് സംഘത്തെ പിടികൂടുകയായിരുന്നു.

Read Also : അപകടകരമായത് ഭൂരിപക്ഷ വർഗ്ഗീയതയെന്ന് സി.പി.എം. സി.പിഎമ്മിന്റെ നയം മാറ്റം ഏറ്റുപറഞ്ഞ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ

സിദ്ധിഖ് കാപ്പനെ ചോദ്യം ചെയ്തതിൽ നിന്നുമാണ് റഊഫിനെക്കുറിച്ചുള്ള കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചത്. കലാപം നടത്താൻ ഇയാൾ വിദേശത്ത് നിന്നും ധനസമാഹരണം നടത്തിയതായും പോലീസ് കണ്ടെത്തിയിരുന്നു. തുടർന്ന് തിരുവനന്തപുരം വിമനത്താവളത്തിൽ നിന്നും ഇഡി അറസ്റ്റ് ചെയ്ത റഊഫ് ഷെരീഫിനെ യുപി പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button