Latest NewsElection NewsNewsIndia

സൊണാർ ബംഗ്ലാ വരും -അമിത് ഷാ

പശ്ചിമബംഗാളിനെ മെച്ചപ്പെടുത്തും. സ്ത്രികൾക്ക് തൊഴിലിൽ സംവരണം നടപ്പാക്കും

കൊൽക്കത്ത : ജനം പുറത്താക്കാനിരിക്കുന്ന മമത സർക്കാരിനെ നീക്കി ബി.ജെ.പി.യെ അധികാരത്തിലെത്തിക്കുകയല്ല തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. സാഹചര്യങ്ങൾ മെച്ചപ്പെടുത്തി ബംഗാളിനെ ജനങ്ങൾ ആഗ്രഹിക്കുന്നതിപോലെ’ സൊണാർ ബംഗ്ല’ സൃഷ്ടിക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബംഗാളിൽ ബി.ജെ.പി നടത്തുന്ന പരിവർത്തൻ യാത്രയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നാൽ 33 ശതമാനം സംവരണം തൊഴിൽമേഖലയിൽ ഏർപ്പെടുത്തും. സർക്കാർ ജീവനക്കാർക്ക് ഏഴാം ശമ്പളക്കമ്മീഷൻ നടപ്പാക്കും. ഉംഫുൻ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ അന്വേഷിക്കുമെന്നും അമിത് ഷാ പറഞ്ഞു.

ഇത് ബംഗാളിനെ സൊണാർ ബംഗ്ല ആക്കാനുള്ള ബി.ജെ.പിയുടെ പോരാട്ടമാണ്. ഈ പോരാട്ടം ഞങ്ങളുടെ ബൂത്ത് പ്രവർത്തകരും തൃണമൂലിന്റെ സിൻഡിക്കേറ്റും തമ്മിലാണ്. മമതാബാനർജിയുടെ സർക്കാരിനെ നീക്കം ചെയ്യേണ്ടത് ബംഗാളികളാണ്. അത് വോട്ടിലൂടെ അവർ ചെയ്‌തോളും. ജയ്ശ്രീരാം, ഭാരത്മാതാ കീ ജയ് മുദ്രാവാക്യങ്ങൾക്കിടെ അമിത് ഷാ പറഞ്ഞു.

പശ്ചിമബംഗാളിന്റെ സാഹചര്യങ്ങളിൽ , സംസ്ഥാനത്ത ദരിദ്രരുടെ അവസ്ഥയിൽ മാറ്റം കൊണ്ടുവരാൻ ബി.ജെ.പിക്കാവും അതാണ് ഞങ്ങളുടെ ലക്ഷ്യം- അമിത് ഷാ പറഞ്ഞു.

 

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button