18 February Thursday

വാളയാർ കേസ്‌; അന്വേഷണം ഏറ്റെടുക്കുന്നത്‌ വേഗത്തിലാക്കാൻ കേന്ദ്രത്തിനും സിബിഐയ്‌ക്കും ഹൈക്കോടതി നിർദേശം

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021

കൊച്ചി > വാളയാർ കേസിൽ അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ ആക്കാൻ കേന്ദ്ര സർക്കാരിനും
സിബിഐക്കും ഹൈക്കോടതി നിർദേശം. പത്ത് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു.
സർക്കാർ ശുപാർശ ആഭ്യന്തര മന്ത്രാലയത്തിൻ്റെ പരിഗണനയിൽ ആണന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണന്നും അത് വേഗത്തിൽ വേണമെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു. പെൺകുട്ടികളുടെ മാതാവ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top