KeralaLatest NewsNews

നാലരവയസുകാരൻ്റെ മരണം; വിഷം കല‍ര്‍ത്തിയ ഐസ്ക്രീം കഴിച്ച്

കാസർകോട്; കാഞ്ഞങ്ങാട് അജാനൂർ കടപ്പുറത്തെ നാലരവയസുകാരൻ്റെ മരണം അമ്മ ആത്മഹത്യ ചെയ്യാനായി കഴിച്ച വിഷം കലർന്ന ഐസ് ക്രീമിൻ്റെ ബാക്കി കഴിച്ചിട്ടെന്ന് പൊലീസിൻ്റെ പ്രാഥമിക നിഗമനം. 6 ദിവസം മുമ്പാണ് കടുത്ത ഛർദ്ദിയെ തുടർന്ന് നാലര വയസുകാരൻ അദ്വൈത് ദാരുണമായി മരിച്ചത്.

എലിവിഷം കലർന്ന ഐസ് ക്രീം കഴിച്ച് തളർന്നുറങ്ങുന്നതിനിടെ മകനും സഹോദരിയും അബദ്ധത്തിൽ ബാക്കി ഐസ് ക്രീം കഴിച്ചാതാണെന്നാണ് അമ്മ വർഷ മൊഴി നൽകിയിരിക്കുന്നത്. വർഷയും സഹോദരിയും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ് ഉള്ളത്.

ഭർത്താവുമായുണ്ടായ അകൽച്ചയുടെ മനോവിഷമത്തിലാണ് ജീവനൊടുക്കാൻ ശ്രമിച്ചതെന്ന് വർഷ പൊലീസിനോട് പറഞ്ഞു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button