KeralaLatest NewsNews

ബിനോയിയുടെ പീഡനക്കേസ് ഒരിക്കലും ചർച്ചയാകരുത്, ബിനീഷിന്റെ ജയില്‍വാസവും പണിയാകും; കരുതലോടെ നീങ്ങി സി.പി.എം

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന കോടിയേരിയുടെ പ്രഖ്യാപനം എന്തുകൊണ്ട്?

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി കോടിയേരി ബാലകൃഷ്ണൻ. മത്സരിക്കാനില്ലെന്ന് പറയുകയാണ് കോടിയേരി. സ്ഥാനാർത്ഥിയാകില്ലെങ്കിലും സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ മുന്നിൽ തന്നെ കാണും അദ്ദേഹം. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി നിലപാട് വ്യക്തമാക്കിയത്.

Also Read:മാതാവിന്റെ പരിലാളന നിഷേധിക്കരുത്; രാഷ്ട്രപതിക്ക് മുന്നില്‍ യാചിച്ച്‌ മകന്‍

കോടിയേരിയെ മത്സരിപ്പിച്ചാൽ കൊള്ളാമെന്ന് മുഖ്യമന്ത്രി പിണറായി വിജയനുണ്ടായിരുന്നു. പക്ഷേ, സിപിഎം കേന്ദ്ര നേതൃത്വത്തിന് അത്ര മതിപ്പില്ല. മക്കളുടെ ‘നേർവഴി’ തന്നെ കാരണം. മൂത്ത മകന്‍ ബിനോയ് കോടിയേരിക്കെതിരെ മുംബൈയിലെ ബാര്‍ ഡാന്‍സറുടെ കേസുണ്ട്. ചെറിയ കേസൊന്നുമല്ല, വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് കേസ്. മയക്കുമരുന്ന് കേസിൽ ഇളയമകന്‍ ബിനീഷ് കോടിയേരി ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലിലാണുള്ളത്. രണ്ട് മക്കളും കേസുമായി ബന്ധപ്പെട്ട് വിവാദങ്ങളിൽപ്പെട്ട് നിൽക്കുന്ന ഈ ഒരു സാഹചര്യത്തിൽ കോടിയേരി മത്സരിച്ചാല്‍ അത് സിപിഎമ്മിന് തിരിച്ചടിയാകുമെന്ന കണക്കുകൂട്ടലിലാണ് നേതൃത്വം. ഏതായാലും പാർട്ടിയുടെ മനസ്സിലിരുപ്പ് കോടിയേരിക്ക് മനസിലായി കഴിഞ്ഞു. അതുകൊണ്ട് തന്നെയാണ് തിരഞ്ഞെടുപ്പിൽ നിന്ന് സ്വയം മാറി നിൽക്കാൻ തീരുമാനിച്ചതും.

‘ഭാവിയില്‍ സര്‍ക്കാരിനെ നയിക്കാനാവുന്ന ടീമിനെ വേണം. എല്ലാഘടകങ്ങളും പരിഗണിച്ചാവും അത്. കഴിയുന്നത്ര പുതിയൊരു ടീമിനെ കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. അതില്‍ യുവാക്കളും പ്രൊഫഷണലുകളും സെലിബ്രിറ്റികളുമെല്ലാം കാണും. ശബരിമല വിഷയത്തില്‍ നേരത്തേ എടുത്ത നടപടികള്‍ ശരിയല്ലെന്ന ചിന്തകളൊന്നുമില്ല. അന്ന് കോടതി ഉത്തരവ് നടപ്പാക്കാനുള്ള ശ്രമമാണ് നടന്നത്. അന്ന് ആദ്യം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡും ആര്‍.എസ്.എസുമെല്ലാം ഈ ഉത്തരവിനെ സ്വാഗതം ചെയ്തു’. – കോടിയേരി പറയുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button