18 February Thursday

സമരത്തിന് മുന്നിൽ മുട്ടുമടക്കാൻ ഇത് മത്സരമല്ല: ബിനോയ് വിശ്വം

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021


തൊടുപുഴ> പിഎസ് സി നിയമന വിഷയത്തിൽ ഉദ്യോഗാർഥികളുടെ സമരത്തിന് മുന്നിൽ സർക്കാർ മുട്ടുമടക്കിയെന്നത് ശരിയല്ലെന്ന് സിപിഐ കേന്ദ്ര സെക്രട്ടറിയറ്റംഗം ബിനോയ് വിശ്വം എംപി. മുട്ടുമടക്കാൻ ഇത് മത്സരമൊന്നുമല്ലെന്നും അദ്ദേഹം പറഞ്ഞു. എൽഡിഎഫ് വികസന മുന്നേറ്റ ജാഥയോട് അനുബന്ധിച്ച് തൊടുപുഴയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

സമരത്തെ യുഡിഎഫും ബിജെപിയും രാഷ്ട്രീയ നേട്ടത്തിനുള്ള ചവിട്ടുപടിയാക്കുകയാണ്. അര ലക്ഷം തസ്തികകളിൽ ഉദ്യോഗാർഥികൾക്ക് സർക്കാർ നിയമനം ഉറപ്പാക്കുകയാണ്. ഭരണത്തുടർച്ച ലഭിക്കുന്നതോടെ ഉദ്യോഗാർഥികൾക്ക് സ്ഥിര നിയമനത്തിന് ഇനിയും അവസരം ഒരുക്കും. യുവാക്കൾ യുഡിഎഫിൻ്റെയും ബിജെപിയുടെയും കൈയിലെ കളിപ്പാവയാകരുത്.

സുതാര്യതയുള്ളതാണ് സർക്കാരിൻ്റെ നിലപാട്. പിഎസ് സി നിയമനത്തിൻ്റെ പേരിൽ നടക്കുന്ന സമരം ഏറ്റെടുക്കുമെന്ന  കെപിസിസി പ്രസിഡൻ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ്റെ പ്രസ്താവന യുഡിഎഫിൻ്റെ രാഷ്ട്രീയ അജണ്ട വ്യക്തമാക്കുന്നു. എൽഡിഎഫ് മതവിരുദ്ധരെന്ന് പ്രചരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ല, ഇടതുപക്ഷം ന്യൂനപക്ഷ, ഭൂരിപക്ഷ വർഗീയതയെയാണ് ഒരേ പോലെ എതിർക്കുന്നത്. എല്ലാ മതവിഭാഗങ്ങളോടും ഒരുപോലെ കൂറാണുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top