18 February Thursday

ചാമ്പ്യൻസ്‌ ലീഗ്‌ പ്രീ ക്വാർട്ടർ : നൗകാമ്പിൽ 
നിറഞ്ഞ്‌ 
എംബാപ്പെ

വെബ് ഡെസ്‌ക്‌Updated: Thursday Feb 18, 2021


നൗകാമ്പ്‌
ലയണൽ മെസിയുടെ തട്ടകത്തിൽ കിലിയൻ എംബാപ്പെ നായകനായി. മെസിയെ സാക്ഷിയാക്കി ഈ ഇരുപത്തിരണ്ടുകാരൻ നൗകാമ്പിൽ ബാഴ്‌സലോണയുടെ കഥ കഴിച്ചു. എംബാപ്പെയുടെ ഹാട്രിക്കിൽ ചാമ്പ്യൻസ്‌ ലീഗ് ഫുട്‌ബോൾ‌ പ്രീ ക്വാർട്ടർ ആദ്യപാദത്തിൽ 4–-1നാണ്‌ പിഎസ്‌ജി ബാഴ്‌സയെ തരിപ്പണമാക്കിയത്‌.

ലിവർപൂൾ ആർബി ലെയ്‌പ്‌സിഗിനെ കീഴടക്കി (2–-0).

സൂപ്പർതാരങ്ങളായ നെയ്‌മറും ഏഞ്ചൽ ഡി മരിയയും ഇല്ലാഞ്ഞിട്ടും നൗകാമ്പിൽ പിഎസ്‌ജി നിറഞ്ഞു. 2016ലേറ്റ 6–-1ന്റെ തോൽവിഭാരവും അവർക്കുണ്ടായിരുന്നു. മെസിയുടെ പെനൽറ്റിയിലൂടെ ബാഴ്‌സയായിരുന്നു മുന്നിലെത്തിയത്‌. എന്നാൽ, മിനിറ്റുകൾക്കിടെ എംബാപ്പെ മറുപടി നൽകി.

ഇടവേള കഴിഞ്ഞെത്തി ഫ്രഞ്ചുകാരൻ കളംവാണു. ആ വേഗത്തിനുമുമ്പിൽ ബാഴ്‌സ പ്രതിരോധം ചിതറി. ലീഗിൽ ബാഴ്‌സയ്‌ക്കെതിരെ ഹാട്രിക്‌ നേടുന്ന മൂന്നാമത്തെ കളിക്കാരനാണ്‌ എംബാപ്പെ. മോയിസ്‌ കീനാണ്‌ പട്ടിക തികച്ചത്‌.
മാർച്ച്‌ 10ന്  പാരിസിലാണ്‌ രണ്ടാംപാദം.

മുഹമ്മദ്‌ സലായുടെയും സാദിയോ മാനെയുടെയും ഗോളിലാണ്‌ ലിവർപൂൾ ലെയ്‌പ്‌സിഗിനെ മറികടന്നത്‌. എതിർതട്ടകത്തിൽ നടന്ന കളിയിൽ രണ്ടാംപകുതിയിലാണ്‌ യുർഗൻ ക്ലോപ്പിന്റെ  ലിവർപൂൾ ലക്ഷ്യംകണ്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top