ആലപ്പുഴ
സുവർണനാരിന്റെ പ്രൗഢി വിളിച്ചോതുന്ന കയർ കേരള 2021ന് ഗംഭീര തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനംചെയ്‌തു. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനായി.
കോവിഡ് പശ്ചാത്തലത്തിൽ വിർച്വലായാണ് ഇത്തവണ കയർകേരള. അന്താരാഷ്‌ട്ര പവിലിയൻ എ എം ആരിഫ് എംപി ഉദ്ഘാടനംചെയ്‌തു. കയർ അപെക്‌സ് ബോഡി വൈസ്ചെയർമാൻ ആനത്തലവട്ടം ആനന്ദൻ മുഖ്യപ്രഭാഷണം നടത്തി. 21 വരെയാണ് മേള. 200ൽപ്പരം വെർച്വൽ സ്‌റ്റാളുകളുണ്ട്.
ലിങ്ക് ഉപയോഗിച്ചും ക്യൂആർ കോഡ് സ്‌കാൻ ചെയ്‌തും ഓൺലൈനായി പങ്കുചേരാം. വെബ് ലിങ്കുകൾ: www.coirfest.com, vexhibit.coirfest.com.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..