കൊച്ചി > മരട് ഫ്ലാറ്റ് പൊളിക്കുന്നത് പ്രമേയമാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്‍ത ചിത്രമായ ‘മരട് 357'ന്റെ റിലീസ് എറണാകുളം മുൻസിഫ് കോടതി തടഞ്ഞു. പൊളിച്ച ഫ്ലാറ്റുകളുടെ മൂന്നു നിർമാതാക്കൾ നൽകിയ ഹർജിയിലാണ് നടപടി.
വെള്ളിയാഴ്‌ചയാണ് റിലീസ് തീരുമാനിച്ചിരുന്നത്. സിനിമയിലെ ഒരു ഭാഗം തങ്ങൾക്ക് എതിരാണെന്ന് ആരോപിച്ചാണ് നിർമാതാക്കളായ സന്ദീപ് മേത്ത, സാനി ഫ്രാൻസിസ്, കെ വി ജോസ് എന്നിവർ പരാതി നൽകിയത്. സ്‌റ്റേ നീക്കാൻ കോടതിയെ സമീപിക്കുമെന്ന് കണ്ണൻ താമരക്കുളം പറഞ്ഞു. മരടിലെ ഫ്ലാറ്റുകളിലെ താമസക്കാരുടെ ജീവിതവും സ്വപ്‌നങ്ങളുമാണ് സിനിമയുടെ പ്രമേയം. ചിത്രത്തിൽ ആരെയും മോശക്കാരായി ചിത്രീകരിച്ചിട്ടില്ലെന്നും താമസക്കാരുടെ ആശങ്കയാണ് പങ്കുവച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..