17 February Wednesday

കലാകാര പെൻഷൻ 4000 രൂപയായി വർധിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Feb 17, 2021

തിരുവനന്തപുരം > സാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കേരള സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് നൽകുന്ന കലാകാര പെൻഷൻ നിലവിലുള്ള 3000  രൂപയിൽ നിന്ന് 4000  രൂപയായി വർധിപ്പിക്കാൻ തീരുമാനിച്ചു. 1000  രൂപയായിരുന്ന ക്ഷേമനിധി പെൻഷൻ എൽ ഡി എഫ് സർക്കാർ നേരത്തെ 3000  രൂപയാക്കി ഉയർത്തിയിരുന്നു. ഇപ്പോൾ 1000  രൂപ കൂടി വർധിപ്പിച്ച്  4000  രൂപയാക്കി. മന്ത്രി എ കെ ബാലനാണ്‌ ഇക്കാര്യം അറിയിച്ചത്‌.

സാംസ്കാരിക വകുപ്പ് വഴി നൽകിവരുന്ന കലാകാര പെൻഷൻ 1500  രൂപയിൽ നിന്ന് 1600  രൂപയാക്കി വർധിപ്പിച്ചു. നിലവിൽ മൂവായിരത്തോളം പേർക്കാണ് സാംസ്കാരിക വകുപ്പിൽ നിന്നും കലാകാര പെൻഷൻ അനുവദിച്ചു വരുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top