YouthLatest NewsNewsWomenBeauty & StyleLife Style

വെറും 2 ദിവസം കൊണ്ട് മുഖക്കുരു ഇല്ലാതാക്കാം, ഇത് പരീക്ഷിച്ചോളൂ !

പലരേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. സൌന്ദര്യത്തിന്റെ ശാപം ആയി മാറുന്ന ഈ പ്രശ്നത്തെ വെറും രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഒഴിവാക്കാം. അതിനായി ഇതാ ചില എളുപ്പ വഴികള്‍. എല്ലാ ദിവസവും ഏതെങ്കിലും വീര്യം കുറഞ്ഞ ഫേയ്‌സ് വാഷ്‌ ഉപയോഗിച്ച്‌ മുഖം വൃത്തിയാക്കുന്നത് വളരെ നല്ലതാണ്. മുഖം കഴുകാന്‍ ആരിവേപ്പിലയിട്ട്‌ തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കാം. ഇത് മുഖക്കുരുവിനെ ഇല്ലാതാക്കാന്‍ ഉത്തമമാണ്.

Also Read:കൊല്ലപ്പെട്ട മതപണ്ഡിതന്‍ ചേകന്നൂര്‍ മൗലവിയുടെ മകന്‍ അജ്മാനില്‍ മരിച്ചു

ചെറുനാരങ്ങ രണ്ടായി മുറിച്ചത്‌ മുഖക്കുരുവില്‍ ഉരസുക. സിട്രിക്കാസിഡ്‌ മുഖക്കുരു ഉണ്ടാക്കുന്ന ബാക്‌റ്റിരിയയെ നീക്കാന്‍ സഹായിക്കും. മുഖക്കുരുവിനെ രണ്ട് ദിവസം കൊണ്ട് പൂര്‍ണമായും ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. പഞ്ചസാരയുടെയും എണ്ണയുടെയും ഉപയോഗം കുറച്ച്‌ പഴങ്ങള്‍ ധാരാളമായി ഉപയോഗിക്കുന്നത് മുഖക്കുരുവുനെ അകറ്റാന്‍ സഹായിക്കും.

ഉരുളക്കിഴങ്ങ്‌ മുറിച്ച്‌ മുഖക്കുരുവിന്‌ മുകളിലായി 10 മിനിറ്റ്‌ വയ്‌ക്കുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുന്നതും നല്ലതാണ്. മുഖം ഐസ്‌ ഉപയോഗിച്ച്‌ കഴുകുന്നത്‌ മുഖക്കുരു മാറാന്‍ സഹായിക്കും അതിന് പുറമേ ചൂടുകുരുവിനെ ഇല്ലാതാക്കാനും ഈ വിദ്യ ഉത്തമാണ്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button