Latest NewsNewsIndiaBollywood

സന്ദീപ് നഹാറിന്റെ ആത്മഹത്യ; ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് പോലീസ്

മുംബൈ : ബോളിവുഡ് താരം സന്ദീപ് നഹാറിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും ഭാര്യ മാതാവിനുമെതിരെ കേസെടുത്ത് മുംബൈ പോലീസ്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ആത്മഹത്യാ കുറിപ്പാണ് പോലീസിന് തെളിവുകൾ നൽകിയത്. മരിക്കുന്നതിന് മൂന്ന് മണിക്കൂർ മുൻപാണ് സന്ദീപ് ഫേസ്ബുക്കിൽ വീഡിയോ അപ്‌ലോഡ് ചെയ്തത്.

‘കുറേ നാളുകൾക്ക് മുൻപ് തന്നെ താൻ ആത്മഹത്യ ചെയ്യുമായിരുന്നു എന്നാൽ എല്ലാം ശരിയാകുമെന്ന് വിചാരിച്ചാണ് ഇതുവരെ പിടിച്ച് നിന്നത്. പക്ഷേ അവർ സമ്മതിച്ചില്ല. ഇനി എങ്ങോട്ടും പോകാനില്ല. ഇതിന് ശേഷം എന്താണ് സംഭവിക്കുന്നത് എന്നുമറിയില്ല. പക്ഷേ ഇത്രയും നാൾ നരകത്തിലൂടെയാണ് താൻ കടന്ന് പോയത്,’ എന്നതായിരുന്നു സന്ദീപിന്റെ കുറിപ്പ്.

രണ്ട് ദിവസം മുൻപാണ് സന്ദീപ് നഹാറിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. സന്ദീപിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും നിരീക്ഷിക്കുന്നുണ്ട്.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button