കൊൽക്കത്ത
മൈനുൾ ഇസ്ലാമിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ചയും ബംഗാളിലൊട്ടാകെ വൻ പ്രതിഷേധം അലയടിച്ചു. യുവജന, വിദ്യാർഥി സംഘടനകളുടെയും ഇടതുപക്ഷ കക്ഷികളുടെയും ആഭിമുഖ്യത്തിൽ പ്രതിഷേധപരിപാടികളിൽ ആയിരങ്ങൾ പങ്കെടുത്തു. പൊലീസ് സ്റ്റേഷൻ ഉപരോധം, പ്രകടനങ്ങൾ, ധർണ, പന്തം കൊളുത്തി പ്രകടനം തുടങ്ങിയവ സംസ്ഥാനമെമ്പാടും അരങ്ങേറി.
കൊൽക്കത്ത ജാദവപ്പുർ സർവകലാശാലയ്‌ക്ക് സമീപം റോഡ് ഉപരോധിച്ച എസ്എഫ്ഐ പ്രവർത്തകർ, മുഖ്യമന്ത്രി മമത ബാനർജിയുടെ കോലം കത്തിച്ചു. കൊൽക്കത്തയിലാകെ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഹൗറ ജില്ലാ പൊലീസ് ആസ്ഥാനത്തിലേക്കുള്ള മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് ഉന്തും തള്ളുമായി. ബാങ്കുറയിൽ രണ്ടുദിവസമായി ശക്തമായ പ്രതിഷേധമാണ് ഇടതുപക്ഷം ഉയർത്തുന്നത്.
കഴിഞ്ഞ വ്യാഴാഴ്‌ച ഇടതുപക്ഷ വിദ്യാർഥി, യുവജനസംഘടനകളുടെ സെക്രട്ടറിയറ്റ് മാർച്ചിനിടെ പൊലീസ് മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൈനുൾ തിങ്കളാഴ്ചയാണ് മരിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..